സെഞ്ചുറിയുമായി സ്മിത്തും ക്യാരിയും; ഓസീസ് കൂറ്റൻ സ്കോറിലേക്ക്
Friday, February 7, 2025 7:12 PM IST
ഗാല്ലെ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. ശ്രീലങ്ക നേടിയ 257ന് മറുപടിയായി ബാറ്റ് ചെയ്യുന്ന ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് എന്ന നിലയിലാണ്.
120 റണ്‍സുമായി സ്റ്റീവ് സ്മിത്തും 139 റണ്‍സുമായി അലക്സ് ക്യാരിയുമാണ് ക്രീസില്‍. ഏഴുവിക്കറ്റ് കൈയിലിരിക്കെ ഓസ്ട്രേലിയക്ക് 73 റണ്‍സിന്റെ ലീഡുണ്ട്. സ്മിത്തിന്റെ 36-ാം ടെസ്റ്റ് സെഞ്ചുറിയും കാരിയുടെ രണ്ടാമത്തെ സെഞ്ചുറിയുമാണിത്.
91ന് മൂന്ന് എന്ന നിലയിൽനിന്നുമാണ് സ്മിത്തും അലക്സ് കാരിയും ചേർന്ന് ഓസീസിനെ ലീഡിലെത്തിച്ചത്. നാലാം വിക്കറ്റിൽ ഇരുവരും 239 റണ്‍സ് കൂട്ടിച്ചേർത്തു. ട്രാവിസ് ഹെഡ്, ഉസ്മാന് ഖവാജ, മാര്‍നസ് ലാബുഷെയ്ന് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് രണ്ടാം ദിനം നഷ്ടമായത്.