രഞ്ജി ട്രോഫി ക്വാർട്ടർ; കേരളം - ജമ്മു പോരാട്ടം ശനിയാഴ്ച
Friday, February 7, 2025 6:55 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ശനിയാഴ്ച കേരളം ജമ്മുകാഷ്മീരിനെ നേരിടും. അഞ്ചുവർഷത്തിനു ശേഷമാണ് ഇരു ടീമുകളും ക്വാർട്ടർ കളിക്കുന്നത്.
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതരയ്ക്ക് മത്സരം ആരംഭിക്കും. ഗ്രൂപ്പ് സിയില്‍ നിന്ന് 28 പോയിന്റുമായി രണ്ടാമതായാണ് കേരളം പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചത്. കഴിഞ്ഞ കളിയില്‍ ബീഹാറിനെതിരെ മികച്ച വിജയം നേടിയാണ് കേരളം നോക്ക് ഔട്ട് റൗണ്ടില്‍ കടന്നത്.
ഇന്നിംഗ്സ് ജയത്തോടെ ഗ്രൂപ്പിലെ മറ്റ് മത്സരങ്ങൾ അവസാനിക്കും മുമ്പ് കേരളം ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ജമ്മുകാഷ്മീർ 35 പോയിന്റുമായാണ് ക്വാർട്ടറിലേക്ക് എത്തുന്നത്.