കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്
Friday, February 7, 2025 6:35 PM IST
കൊല്ലം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. കൊല്ലം തെൻമല ഉറുകുന്നിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലി സിലിണ്ടറുകളുമായി എത്തിയ ഭാരത് പെട്രോളിയത്തിന്റെ ലോറിയും തെങ്കാശിയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.
മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.