പി.സി.ജോർജിന് ആശ്വാസം; വിദ്വേഷ പരാമർശ കേസിൽ മുൻകൂര്‍ ജാമ്യം അനുവദിച്ചു
Friday, February 7, 2025 6:10 PM IST
കൊച്ചി: ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു. കേസ് ഇനി പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചത്.
ഹര്‍ജിയിൽ പോലീസിനോട് കോടതി വിശദീകരണം തേടി. പി.സി.ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. പി.സി.ജോര്‍ജിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു.
നാലു തവണ മുൻകൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചശേഷമാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഹര്‍ജി തള്ളിയത്. കഴിഞ്ഞ ജനുവരി ആറിനാണ് പി.സി.ജോർജ് വിവാദ പരാമർശം നടത്തിയത്.