പാലക്കാട്ട് വനിതാ തൊഴിലാളികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി; 10 പേർക്ക് പരിക്ക്
Friday, February 7, 2025 5:33 PM IST
പാലക്കാട്: നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി 10 വനിത തൊഴിലാളികൾക്ക് പരിക്ക്. പാലക്കാട് പുളിങ്ങൂട്ടം കണ്ണമ്പ്രയിൽ വൈകിട്ട് മൂന്നോടെയാണ് സംഭവം.
പ്രദേശത്തെ വീടിന്റെ വാര്‍പ്പ് ജോലി കഴിഞ്ഞ് വാഹനം കാത്തു നിൽക്കുകയായിരുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. ഇവർക്കിടയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ എഴുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ തൃശൂര്‍ മെഡിക്കൽ കോളജിലേക്കും മാറ്റി.
കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. അച്ഛനും മകളുമായിരുന്നു അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്.