പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ സസ്പെൻഡ് ചെയ്തു
Friday, February 7, 2025 5:01 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷനെ (പിഎഫ്എഫ്) ഫിഫ സസ്പെൻഡ് ചെയ്തു. ഫിഫയുടെ പരിഷ്കരിച്ച ഭരണഘടന പിഎഫ്എഫ് അംഗീകരിച്ചിരുന്നില്ല.
ഫിഫയുടെയും എഎഫ്സിയുടെയും നിർദേശങ്ങൾ അംഗീകരിക്കുന്നതുവരെ സസ്പെൻഷൻ നിലനിൽക്കുമെന്ന് ഫിഫ അറിയിച്ചു. ഇതു മൂന്നാം തവണയാണ് പാക് ഫുട്ബോൾ ഫെഡറേഷനെ സസ്പെൻഡ് ചെയ്യുന്നത്.
പാക്കിസ്ഥാൻ സർക്കാർ ഫുട്ബോൾ ഫെഡറേഷനിൽ ഇടപെടുന്നതിൽ ഫിഫ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.