മുഖ്യമന്ത്രിക്കെതിരേ മഹിളാ കോൺഗ്രസ്; ശനിയാഴ്ച ക്ലിഫ് ഹൗസിലേക്ക് മാർച്ച്
Friday, February 7, 2025 5:00 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ മഹിളാ കോൺഗ്രസ് സമര രംഗത്തേക്ക്. ശനിയാഴ്ച മഹിളാ കോൺഗ്രസ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും.
പിണറായി സർക്കാരിന്റെ കിരാത ഭരണത്തിനെതിരേ വിരൽചൂണ്ടി സമരം നടത്തുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ വ്യക്തമാക്കി. പ്രതിഷേധ മാർച്ച് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക, അഴിമതി തടയുക, മദ്യനിർമാണ ശാലയ്ക്കുള്ള അനുമതി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിരൽചൂണ്ടി സമരം.