ഷെറിന് ഗണേഷ് കുമാറും ഡിഐജിയുമായി ബന്ധം; ജയിലിൽ വഴിവിട്ട സഹായങ്ങൾ ലഭിച്ചുവെന്ന് സഹതടവുകാരി
Friday, February 7, 2025 4:58 PM IST
തൃശൂർ: കാരണവർ കൊലക്കേസ് പ്രതി ഷെറിന് ജയിലിൽ വഴിവിട്ട സഹായങ്ങൾലഭിച്ചതായി സഹതടവുകാരി. തടവുകാർക്കുള്ള സൗകര്യമായിരുന്നില്ല ഷെറിനുള്ളതെന്ന് സഹതടവുകാരി സുനിത പറഞ്ഞു.
ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞിട്ടുണ്ട്. അന്നത്തെ ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലിൽ അനുവദിച്ചുവെന്നും അവർ വ്യക്താക്കി.
2015ൽ ഇതിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ അന്നത്തെ ജയിൽ ഉദ്യോഗസ്ഥർ ഷെറിനെ സംരക്ഷിക്കുകയായിരുന്നു. പരാതി നൽകിയതിന്റെ പേരിൽ സുനിതയ്ക്ക് ഭീഷണി ഉണ്ടാവുകയും ചെയ്തു.