സ്മിത്തിനും കാരിയ്ക്കും സെഞ്ചുറി; ശ്രീലങ്കയ്ക്കെതിരെ ഓസീസിന് ലീഡ്
Friday, February 7, 2025 4:36 PM IST
ഗാല്ലെ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 18 റണ്‍സിന്റെ ഒന്നാം ഇന്നിംഗ് ലീഡ്. സ്റ്റീവ് സ്മിത്തിന്റെയും അലക്സ് കാരിയുടെയും സെഞ്ചുറി പ്രകടനമാണ് ഓസീസിനെ ലീഡിലേക്ക് നയിച്ചത്. ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്ക് 257-10 റണ്‍സായിരുന്നു.
സ്മിത് പുറത്താകാതെ 203 പന്തിൽ 104 റണ്‍സെടുത്തു. ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്. സ്മിത്തിന് ഉറച്ച പിന്തുണയാണ് അലക്സ് കാരി നൽകിയത്. 118 പന്തിലാണ് കാരിയുടെ സെഞ്ചുറി നേട്ടം. ഒരു സിക്സും ഒൻപത് ഫോറും ഉൾപ്പെടുന്നതായിരുന്നു കാരിയുടെ ഇന്നിംഗ്സ്. സ്മിന്റെ 36-ാം ടെസ്റ്റ് സെഞ്ചുറിയാണ്. കാരിയുടെ രണ്ടാമത്തെ സെഞ്ചുറിയും.
91ന് മൂന്ന് എന്ന നിലയിൽനിന്നുമാണ് സ്മിത്തും അലക്സ് കാരിയും ചേർന്ന് ഓസീസിനെ ലീഡിലെത്തിച്ചത്. ട്രാവീസ് ഹെഡ് (21), ഉസ്മാൻ ഖവാജ (36), മാർനസ് ലാബുഷെയിൻ (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. നിലവിൽ 275-3 എന്ന നിലയിലാണ് ഓസീസ്.
ഒന്നാം ഇന്നിംഗ്സിൽ കുശാൽ മെൻഡിസിന്റെയും ദിനേശ് ചൻഡിമലിന്റെയും പ്രകടനമാണ് ശ്രീലങ്കയെ വലിയ തകർച്ചയിൽന്നും രക്ഷിച്ചത്. കുശാൽ മെൻഡീസ് പുറത്താകാതെ 85 റണ്‍സും ചൻഡിമൽ 74 റണ്‍സും നേടിയിരുന്നു. ദിമുത് കരുണരത്നെ 36 റണ്‍സും നേടി.