താനെയിൽ അധ്യാപകന് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി
Friday, February 7, 2025 4:04 PM IST
താനെ: മഹാരാഷ്ട്രയില്‍ അധ്യാപകന് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. മഹാരാഷ്ട്രയിലെ താനെയിൽ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം.
അധ്യാപകൻ നവീന്‍ രാമചന്ദ്ര നായരെ (42) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ അധ്യാപകന് ഉപദ്രവിക്കുന്നതായാണ് പരാതി.
ഉപദ്രവം തുടര്‍ന്നതോടെ കാര്യങ്ങള്‍ കുട്ടി അമ്മയോട് തുറന്നു പറയുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.