ബം​ഗ​ളൂ​രു: പോ​ക്സോ കേ​സി​ൽ ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ് എം. ​നാ​ഗ​പ്ര​സ​ന്ന​യു​ടെ ബെ​ഞ്ചാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​തേ​സ​മ​യം കേ​സി​ലെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന യെ​ദി​യൂ​ര​പ്പ​യു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ കേ​സി​ൽ വീ​ണ്ടും വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ കാ​ണാ​നെ​ത്തി​യ പോ​ക്സോ കേ​സ് അ​തി​ജീ​വി​ത​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യെ​ദി​യൂ​ര​പ്പ​യ്ക്കെ​തി​രാ​യ കേ​സ്.