കൊട്ടാരക്കര ആംബുലൻസ് അപകടം; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
Friday, February 7, 2025 3:49 PM IST
കൊട്ടാരക്കര: എംസി റോഡിൽ സദാനന്ദപുരം മോട്ടൽ ജംഗ്ഷനു സമീപത്തെ വളവിൽ ആംബുലൻസും കോഴികളെ കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. അടൂർ ഏഴംകുളം സ്വദേശി ബിന്ദു ആണ് മരിച്ചത്.
അപകട ദിവസം മരിച്ച ഏനാദിമംഗലം മരുതിമൂട് ആഞ്ഞിലിമൂട്ടിൽ തമ്പി (65), ശ്യാമള (60), എന്നിവരുടെ മകളാണ് ബിന്ദു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം.
എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്താണ് അപകടമുണ്ടായത്. രോഗിയുമായി പോയ ആംബുലൻസ് കോഴി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു തമ്പി. രക്തസ്രാവമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.