ഡൽഹിയിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി
Friday, February 7, 2025 3:40 PM IST
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും സ്കൂളുകൾക്ക് നേരേ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഡൽഹിയിലും നോയിഡയിലും പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.
അൽകോൺ ഇന്റർനാഷണൽ സ്കൂളിലെ പ്രിൻസിപ്പലിനാണ് ഭീഷണി സന്ദേശം ഇമെയിൽ വഴി ലഭിച്ചത്. തുടർന്ന് ക്ലാസുകൾ ഓൺലൈനാക്കിയിട്ടുണ്ട്. സന്ദേശം ലഭിച്ചതോടെ പ്രിൻസിപ്പൽ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ബോംബ് സ്ക്വാഡ് സ്കൂളിലെത്തി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.