ജനങ്ങളെ നിരാശയിലാക്കുന്ന ബജറ്റെന്ന് കെ. സുരേന്ദ്രൻ
Friday, February 7, 2025 3:18 PM IST
തിരുവനന്തപുരം: ജനങ്ങളെ നിരാശയിലാക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബജറ്റിൽ ഒന്നും ഇല്ല. മൈതാനത്തെ പ്രസംഗം പോലെയുള്ള ബജറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു മുന്നരുക്കവും നടത്താതെ ഉള്ള ബജറ്റായിരുന്നു. തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലക്ക് ഒന്നും ഇല്ല. പ്രവാസിയുടെ ഉന്നമനത്തിന് ഒന്നും ബജറ്റിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണന എന്നു മാത്രമാണ് ധനകാര്യ മന്ത്രി പറയുന്നത്. കാപട്യം നിറഞ്ഞ ബജറ്റാണിത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റ്. സർക്കാരിന്റെ മിസ് മാനേജ്മെന്റാണ് ഇതിനു കാരണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.