സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയായി എം. രാജഗോപാലൻ
Friday, February 7, 2025 1:30 PM IST
കാഞ്ഞങ്ങാട്: സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയായി എം. രാജഗോപാലൻ എംഎൽഎയെ തെരഞ്ഞെടുത്തു. സിപിഎം 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കാസർഗോഡ് ജില്ലാ സമ്മേളനമാണ് രാജഗോപാലനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
2016 മുതൽ തൃക്കരിപ്പൂർ എംഎൽഎയാണ്. ജില്ലാ സമ്മേളനം 36 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 36 അംഗ കമ്മിറ്റിയിൽ ഒൻപത് പേർ പുതുമുഖങ്ങളാണ്.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. നോർത്ത് കോട്ടച്ചേരിയിലാണ് പൊതുസമ്മേളനം.