ക്ഷേമ പെന്ഷന് കൂട്ടിയില്ല; രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം അവസാനിച്ചു
Friday, February 7, 2025 11:48 AM IST
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ ക്ഷേമ പെന്ഷന് വര്‍ധന പ്രഖ്യാപിക്കാതെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ക്ഷേമ പെന്‍ഷന്റെ മൂന്ന് ഗഡു കുടിശിക സമയബന്ധിതമായി നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
2021ലെ ജൂണിലെ ബജറ്റിലാണ് അവസാനമായി ക്ഷേമ പെന്ഷന് വര്‍ധിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു.
അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് കേരളം. സംസ്ഥാനം ടേക്ക് ഓഫിന് തയാറാണ്. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകും
ബജറ്റ് അവതരണത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ കേന്ദ്രത്തിനെതിരേ മന്ത്രി വിമര്‍ശനമുന്നയിച്ചു. കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചെന്ന് മന്ത്രി വിമര്‍ശിച്ചു.
സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോള്‍ മറച്ചുപിടിക്കാതെ തുറന്ന് പറഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി ബാലഗോപാലിന്റെ നാലാമത്തെ സന്പൂർണ ബജറ്റ് രണ്ടര മണിക്കൂറാണ് നീണ്ടത്.