ജനറൽ-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കും
Friday, February 7, 2025 11:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ, താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സ്ട്രോക്ക് ചികിത്സ യൂണിറ്റുകൾ സ്ഥാപിക്കാൻ 21 കോടി ബജറ്റില്‍ വകയിരുത്തി.
കോട്ടയം മെഡിക്കൽ കോളജിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യമൊരുക്കും. ആരോഗ്യ വിദ്യാഭ്യാസ മേഖലക്കായി 532.84 കോടി ബജറ്റിൽ വകയിരുത്തി. ആർസിസിക്ക് 75 കോടി രൂപ അനു
വദിച്ചു. കാന്‍സര്‍ ചികിത്സക്കായി 152 കോടിയും മാറ്റിവച്ചു.