സംസ്ഥാനത്ത് നാട്ടു വൈദ്യ പരമ്പരാഗത പഠന കേന്ദ്രം തുടങ്ങുമെന്ന് ധനമന്ത്രി
Friday, February 7, 2025 11:24 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നാട്ടു വൈദ്യ പരമ്പരാഗത പഠന കേന്ദ്രം തുടങ്ങുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
നാട്ടുവൈദ്യം, പാരമ്പര്യ വൈദ്യം മേഖലയിലെ ചികിത്സാ സമ്പ്രദായങ്ങളും നാട്ടറിവുകളും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി. പദ്ധതിക്കായി സർക്കാർ നിയമനിർമാണം നടത്താൻ ആലോചിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
കേരള നാട്ടുവൈദ്യ, പരമ്പരാഗത കമ്മീഷൻ രൂപീകരിക്കാനും കേരള നാട്ടുവൈദ്യ പരമ്പരാഗത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും ലക്ഷ്യമിടുന്നതായാണ് ബജറ്റിലെ പ്രഖ്യാപനം. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി ബജറ്റിൽ ഒരു കോടി രൂപ മാറ്റിവച്ചു.