റിപ്പോ നിരക്കില്‍ മാറ്റം
Friday, February 7, 2025 10:50 AM IST
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഇന്ന് റിപ്പോ നിരക്ക് കുറച്ചു. അഞ്ച് വർഷത്തിനുശേഷം ആദ്യമായാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത്. 6.50 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായാണ് കുറച്ചത്.
തീരുമാനം ഏകകണ്ഠമായി എടുത്തതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ആഗോള സാമ്പത്തിക പശ്ചാത്തലം ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്നും മൽഹോത്ര പറയുന്നു.
ആദായ നികുതി ഇളവ് ചെയ്ത കേന്ദ്രസർക്കാർ ലക്ഷ്യം രാജ്യത്ത് മധ്യവർഗ ഉപഭോഗം വർധിപ്പിക്കുകയായിരുന്നു. ഇതിന് കരുത്തേകുന്ന തീരുമാനമാണ് റിസർവ് ബാങ്കും സ്വീകരിച്ചത്.
ഇതോടെ വായ്പാ പലിശ നിരക്ക് കുറയും. അതുവഴി തിരിച്ചടവ് തവണ തുകയിലും മാറ്റം വരും.