വയോജന സുരക്ഷയ്ക്കായി 50 കോടി
Friday, February 7, 2025 10:41 AM IST
തിരുവനന്തപുരം: വയോജന സുരക്ഷയ്ക്കായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മുതിര്‍ന്ന പൗരന്മാര്ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു.
ന്യൂ ഇന്നിംഗ്സ് എന്ന പേരില്‍ ബിസിനസ് പ്ലാനും മുതിര്‍ന്ന പൗരന്മാര്ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തി.
വയോജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തും. പാലിയേറ്റീവ് കൂട്ടായ്മകൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.