സഹകരണ ഭവനപദ്ധതി വഴി ഒരു ലക്ഷം വീടുകൾ നിർമിക്കും
Friday, February 7, 2025 10:21 AM IST
തിരുവനന്തപുരം: ഇടത്തരം വരുമാനമുള്ളവർക്കായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതി വഴി നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇതിനായി 20 കോടി രൂപ ബജറ്റിൽ അനുവദിച്ചു. . പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശവകുപ്പും ഹൗസിംഗ് ബോർഡും ചേർന്ന് പദ്ധതി തയാറാക്കും.
വയോജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തും. പാലിയേറ്റീവ് കൂട്ടായ്മകൾ രൂപീകരിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ തയാറാക്കും. മുതിര്‍ന്ന പൗരന്മാര്ക്കായി ന്യൂ ഇന്നിംഗ്സ് എന്ന പേരില്‍ ബിസിനസ് പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്.