ലൈഫിന് 1160 കോടി, ആരോഗ്യമേഖലയ്ക്ക് 10431 കോടിയും അനുവദിച്ചു
Friday, February 7, 2025 9:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലൈഫ് പദ്ധതിയിലൂടെ 2025-26ല്‍ ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതിക്കായി 1160 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പ്രഖ്യാപിച്ചു.
ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയും അനുവദിച്ചു.
റോഡുകൾക്ക് 3061 കോടി രൂപയാണ് വകയിരുത്തിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗര വികസനത്തിനായിട്ടാണ് മെട്രോ പൊളിറ്റൻ പ്ലാൻ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.