തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ വ​യ​നാ​ട് ദു​ര​ന്തം ഓ​ര്‍​മി​പ്പി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. വ​യ​നാ​ടി​ന്‍റെ പു​ന​ര​ധി​വാ​സ​ത്തി​ന് 2221 കോ​ടി രൂ​പ വേ​ണം. എ​ന്നാ​ല്‍ കേ​ന്ദ്രം ഒ​ന്നും ത​ന്നി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും. 750 കോ​ടി രൂ​പ​ ഇതിനായി ബജറ്റിൽ വകയിരുത്തി.1202 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് വ​യ​നാ​ട്ടി​ല്‍ സം​ഭ​വി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ സം​സ്ഥാ​നം അ​തി​ജീ​വി​ച്ചെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​തി​വേ​ഗ വ​ള​ര്‍​ച്ച​യു​ടെ ഘ​ട്ട​ത്തി​ലാ​ണ് കേ​ര​ളം.

കേ​ര​ളം ടേ​ക്ക് ഓ​ഫി​ന് ത​യാ​റാ​ണ്. പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​വും വി​ക​സ​ന പ​ദ്ധ​തി​ക​ളും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കു​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.