വയനാടിന് 750 കോടി; കേന്ദ്രം ഒന്നും തന്നില്ലെന്ന് ധനമന്ത്രി
Friday, February 7, 2025 9:25 AM IST
തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ വയനാട് ദുരന്തം ഓര്‍മിപ്പിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വയനാടിന്റെ പുനരധിവാസത്തിന് 2221 കോടി രൂപ വേണം. എന്നാല്‍ കേന്ദ്രം ഒന്നും തന്നില്ലെന്ന് മന്ത്രി പറഞ്ഞു.
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും. 750 കോടി രൂപ ഇതിനായി ബജറ്റിൽ വകയിരുത്തി.1202 കോടി രൂപയുടെ നഷ്ടമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചെന്ന് മന്ത്രി പറഞ്ഞു. അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് കേരളം.
കേരളം ടേക്ക് ഓഫിന് തയാറാണ്. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.