നാടിന് മുന്നേറ്റമുണ്ടാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകും: ധനമന്ത്രി
Friday, February 7, 2025 8:30 AM IST
തിരുവനന്തപുരം: നാടിന് മുന്നേറ്റമുണ്ടാകുന്ന ബജറ്റാകും ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോയതെന്ന് മന്ത്രി പറഞ്ഞു.
വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധി ബാധിച്ചില്ല. എല്ലാം നിലയ്ക്കുന്ന ഘട്ടം നമ്മള് മറികടന്നു. നൽകാനുള്ള ക്ഷേമ പെൻഷന് വേണ്ടത് ചെറിയ തുകയല്ല.
ബജറ്റില്‍ അമിത പ്രഖ്യാപനങ്ങള്‍ക്കല്ല ഊന്നല്‍ കൊടുക്കുന്നത്. ജനങ്ങള്‍ക്ക് അമിതഭാരം ഉണ്ടാകില്ലെന്നും മന്ത്രി പ്രതികരിച്ചു.