കോ​ഴി​ക്കോ​ട്: പി​താ​വി​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പ​ത്തു വ​യ​സു​കാ​ര​ൻ ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് മ​രി​ച്ചു.

കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് പെ​രു​മു​ഖം പ​റ​യ​ങ്കി​ഴി ആ​യു​ഷ് (10) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ സ​ർ​വി​സ് റോ​ഡി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക് സ​മീ​പം ചെ​ട്ട്യാ​ർ​മാ​ട്, പൈ​ങ്ങോ​ട്ടൂ​ർ മാ​ടി​ലാ​ണ് അ​പ​ക​ടം.

പി​താ​വ് മ​ലാ​പ​റ​മ്പ് വാ​ട്ട​ർ അ​തോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഓ​ഫീ​സി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് മ​നേ​ഷ് കു​മാ​റി​നെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്കൂ​ട്ട​റി​ൽ ടാ​ങ്ക​ർ ലോ​റി ത​ട്ടി​യാ​ണ് അ​പ​ക​ടം. ഒ​രേ ദി​ശ​യി​ലാ​യി​രു​ന്നു ഇ​രു വാ​ഹ​ന​ങ്ങ​ളും.

ബാ​ഡ്മി​ന്‍റ​ൺ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് പി​താ​വി​നോ​ടൊ​പ്പം മ​ട​ങ്ങു​ക​യാ​യി​രു​ന്നു ആ​യു​ഷ്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. രാ​മ​നാ​ട്ടു​ക​ര ജി​യു​പി സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്: മ​ഹി​ജ. സ​ഹോ​ദ​രി: അ​ഭി​ന​ന്ദ.