അടൂർ ബൈപ്പാസിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു
Friday, February 7, 2025 6:49 AM IST
പത്തനംതിട്ട: വാഹനാപകടത്തിൽ യുവാക്കൾ മരിച്ചു. പത്തനംതിട്ട അടൂർ മിത്രപുരത്ത് പുലർച്ചെ 12.30 ന് ആണ് അപകടമുണ്ടായത്.
അടൂർ അമ്മകണ്ടകര സ്വദേശികളായ അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച യുവാക്കൾ. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.