താമരശേരിയിൽ 10.14 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
Friday, February 7, 2025 5:34 AM IST
കോഴിക്കോട്: താമരശേരിയിൽ 10.14 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. പൂനൂര് കോളിക്കല്‍ സ്വദേശി കോളിക്കല്‍ വടക്കേപറമ്പ് മണ്ണട്ടയില്‍ ഷഹാബുദ്ദീന് അല്‍ത്താഫ്(31) ആണ് പിടിയിലായത്.
കോരങ്ങാട് - പുല്ലാഞ്ഞിമേട് റോഡില്‍ ആറ്റുസ്ഥലമുക്കില്‍ വെച്ചാണ് എംഡിഎംഎയുമായി ഇയാൾ പിടിയിലായത്. താമരശേരി എക്സൈസ് സംഘമാണ് ഷഹാബുദ്ദീന് അല്‍ത്താഫിനെ പിടികൂടിയത്.
ബുധനാഴ്ച രാത്രി 11.30 ഓടെ യാണ് ഇയാളെ പിടികൂടിയത്. എക്സൈസ് ഇന്‍സ്പക്ടര്‍ എജി തമ്പിയുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ പിടികൂടിയത്.