കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ 10.14 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. പൂ​നൂ​ര്‍ കോ​ളി​ക്ക​ല്‍ സ്വ​ദേ​ശി കോ​ളി​ക്ക​ല്‍ വ​ട​ക്കേ​പ​റ​മ്പ് മ​ണ്ണ​ട്ട​യി​ല്‍ ഷ​ഹാ​ബു​ദ്ദീ​ന്‍ അ​ല്‍​ത്താ​ഫ്(31) ആ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ര​ങ്ങാ​ട് - പു​ല്ലാ​ഞ്ഞി​മേ​ട് റോ​ഡി​ല്‍ ആ​റ്റു​സ്ഥ​ല​മു​ക്കി​ല്‍ വെ​ച്ചാ​ണ് എം​ഡി​എം​എ​യു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. താ​മ​ര​ശേ​രി എ​ക്‌​സൈ​സ് സം​ഘ​മാ​ണ് ഷ​ഹാ​ബു​ദ്ദീ​ന്‍ അ​ല്‍​ത്താ​ഫി​നെ പി​ടി​കൂ​ടി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 11.30 ഓ​ടെ യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​ക്‌​സൈ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ എ​ജി ത​മ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.