ബസ് ജീവനക്കാർ തമ്മിൽ തർക്കം; കൊലപാതക ശ്രമം, ഒരാൾ അറസ്റ്റിൽ
Friday, February 7, 2025 4:57 AM IST
തൃശൂര്‍: ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട അവറാന് പെട്രോള്‍ പമ്പിന് സമീപം ആണ് സംഭവം.
തമിഴ്നാട് സ്വദേശിയായ സുന്ദരപാണ്ഡ്യന്‍ (30) ആണ് അറസ്റ്റിലായത്. പൂമംഗലം എടക്കുളം സ്വദേശി സതീഷ് (45) എന്നയാളെ ആണ് ഇയാൾ ആക്രമിച്ചത്.
സുന്ദരപാണ്ഡ്യന്‍ സതീഷിനെ തള്ളിയിട്ട ശേഷം വാഹനത്തിന്റെ ബ്രേക്കിന്റെ ലൈനര്‍ കൊണ്ട് തലയിലും മുഖത്തും അടിക്കുകയായിരുന്നു. സതീഷ് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ സതീഷിന്റെ തള്ളവിരലില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.