കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
Friday, February 7, 2025 4:31 AM IST
കണ്ണൂർ: കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ജിതു പ്രധാൻ (47) എന്നയാളാണ് പിടിയിലായത്.
1.14 കിലോഗ്രാം കഞ്ചാവ് ഇയാളുടെപക്കൽനിന്ന് കണ്ടെടുത്തു. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എബി തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.