രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് പീഡനം; പ്രതി പിടിയിൽ
Friday, February 7, 2025 3:54 AM IST
റായ്ച്ചൂർ: രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കർണാടകയിലെ റായ്ച്ചൂരിൽ ആണ് സംഭവം.
പ്രതി കുട്ടിയെ സ്കൂള്‍ വാനില്‍ നിന്ന് ഇറക്കികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സ്കൂള്‍ അധികൃതര്‍ക്കെതിരെ മാതാപിതാക്കള്‍ ആരോപണവുമായി രംഗത്തെത്തി.
പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.