കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലില്‍ റാഗിംഗ്;11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
Friday, February 7, 2025 2:49 AM IST
കോഴിക്കോട്: ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ഹോസ്റ്റലിൽ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തെന്ന പരാതിയില്‍ 11 എംബിബിഎസ് വിദ്യാര്‍ഥികൾക്ക് സസ്പെന്ഷന്. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെയാണ് സസ്പെൻഡ് ചെയ്തത്.
അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർ നടപടിക്കായി അന്വേഷണ റിപ്പോര്‍ട്ട് പോലീസിന് കൈമാറി. കഴിഞ്ഞ മാസം ഒന്നാം വര്‍ഷ എംബിബി എസ് വിദ്യാര്‍ഥികളെ റാഗ് ചെയ്തെന്നായിരുന്നു പരാതി.
രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ പതിനൊന്ന് പേര് മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന് കാട്ടിയാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനുള്‍പ്പെടെ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്.