രാജസ്ഥാനിൽ കാറും ബസും കൂട്ടിയിടിച്ചു; എട്ട് പേർ മരിച്ചു
Thursday, February 6, 2025 9:22 PM IST
ജയ്പുർ: രാജസ്ഥാനിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. കുംഭമേളയിൽ പങ്കെടുക്കാൻ പോയവരാണ് മരിച്ചത്.
ജയ്പൂരിലെ മോഖംപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത 48ൽ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചതിന് ശേഷം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.