മ​ല​പ്പു​റം: ഒ​ട്ട​ക​ങ്ങ​ളെ അ​റു​ത്ത് ഇ​റ​ച്ചി വി​ൽ​ക്കാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞ് പോ​ലീ​സ്. മ​ല​പ്പു​റം ജി​ല്ല​യി​ലെ കാ​വ​നൂ​രും ചീ​ക്കോ​ടും ഒ​ട്ട​ക​ങ്ങ​ളെ അ​റു​ത്ത് ഇ​റ​ച്ചി വി​ൽ​ക്കാ​നാ​യി​രു​ന്നു നീ​ക്കം. ആ​വ​ശ്യ​ക്കാ​രെ തേ​ടി​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ​ര​സ്യം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് പേ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

600 മു​ത​ൽ 700 രൂ​പ വ​രെ​യാ​യി​രു​ന്നു ഒ​ട്ട​ക​ത്തി​ന്‍റെ ഇ​റ​ച്ചി വി​ല. പ​ര​സ്യ​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്രം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

ഒ​ട്ട​ക​ത്തെ അ​റു​ത്തു​ള്ള ഇ​റ​ച്ചി വി​ല്പ​ന ഇ​ന്ത്യ​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണ്.