കുടുംബത്തിനു വേണ്ടി അർബുദത്തെ കീഴടക്കണം; രമേശിനെ സഹായിക്കുമോ?
Thursday, February 6, 2025 7:34 PM IST
ജീവിതത്തെ പിടിമുറുക്കിയ അർബുദത്തോട് പൊരുതാനുള്ള ഊർജവും ആത്മവിശ്വാസവും ഈ ചെറുപ്പക്കാരനുണ്ട്. എന്നാൽ ആ രോഗത്തെ ചികിത്സിക്കാനുള്ള പണത്തിനായി നെട്ടോട്ടമോടുകയാണ് പാലക്കാട് ഒറ്റപ്പാലം തൃക്കടീരി പഞ്ചായത്തിൽ കുണ്ടിൽ വീട്ടിലെ രാമൻകുട്ടിയുടെ മകൻ കെ. രമേശ് എന്ന ഈ മുപ്പത്തൊൻപതുകാരൻ.
വിദേശത്ത് സെയിൽസ് എക്സിക്യൂട്ടിവായി ജോലി ചെയ്തു ലഭിക്കുന്ന വരുമാനംകൊണ്ട് ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പം കുടുംബം പോറ്റി സന്തുഷ്ടമായി പോരുന്നതിനിടിയിലാണ് 2022ൽ തലച്ചോറിന് അർബുദം ബാധിച്ചത്. വിദേശത്ത് ജോലിചെയ്തുകൊണ്ടിരിക്കുന്പോൾ രമേഷ് ബോധരഹിതനായി വീണതാണ് രോഗത്തിന്റെ തുടക്കം. കടം മേടിച്ചും ജോലിയെടുത്തും ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുള്ള പണം രമേശ് കണ്ടെത്തി.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അർബുദത്തെ കീഴ്പ്പെടുത്താനായി ലക്ഷക്കണക്കിന് രൂപയാണ് ആശുപത്രിയിൽ ചിലവാക്കിയത്. എന്നാൽ വീണ്ടും ഡോക്ടർമാർ തുടർചികിത്സ നിർദേശിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ് രമേശും കുടുംബവും.
അർബുദം ബാധിച്ചതോടെ ജോലിക്ക് പോകാനും സാധിക്കാതെ വന്നു. ഇതോടെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുള്ള രമേശ് മുന്നോട്ടുള്ള ചികിത്സയ്ക്കായി നമ്മുടെ മുന്നിൽ കൈനീട്ടുകയാണ്. സാന്പത്തിക ബുദ്ധിമുട്ട് ഏറെയുള്ള കുടുംബം നിത്യവൃത്തിക്ക് പോലും പണം കണ്ടെത്തുന്നത് വളരെ പ്രയാസപ്പെട്ടാണ്. ഇതിനൊപ്പമാണ് വിട്ടുമാറാതെ അർബുദം രമേശിനൊപ്പം കൂടിയത്. ഭീമമായ തുക ആവശ്യമുള്ള ഈ ചികിത്സയ്ക്കായി ഇനി കരുണ വറ്റാത്ത നിങ്ങൾക്ക് മുൻപിൽ കൈനീട്ടുക എന്നത് മാത്രമാണ് ഈ കുടുംബത്തിന് സാധ്യമാകുക.
അപ്രതീക്ഷിതമായി കടന്നുവന്ന ഈ രോഗത്തെ ചെറുത്തുതോൽപ്പിക്കണമെങ്കിൽ കൃത്യമായ ചികിത്സയും മരുന്നുമാണ് ആവശ്യം. ഇതിന് ചിലവാക്കാൻ ഒരുരൂപ പോലുമില്ലാതെ വിഷമിക്കുന്ന ഈ കുടുംബത്തെ നമുക്ക് സഹായിക്കാം. പ്രിയപ്പെട്ട വായനക്കാർ ഇരുകൈയും നീട്ടി സഹായിക്കുമെന്ന് ആ കുടുംബത്തിന് പ്രതീക്ഷയുണ്ട്.
രമേശിനുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്