ഗല്ലെ ടെസ്റ്റ്: ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച
Thursday, February 6, 2025 6:54 PM IST
ഗല്ലെ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ദിനത്തിലെ മത്സരം അവസാനിച്ചപ്പോൾ ഒന്നാം ഇന്നിംഗ്സിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 229 എന്ന നിലയിലാണ് ശ്രീലങ്ക.
കുശാൽ മെൻഡീസും ലഹിരു കുമാരയും ആണ് ക്രീസിലുള്ളത്. മെൻഡീസ് 59 റൺസെടുത്തിട്ടുണ്ട്. 74 റൺസെടുത്ത ദിനേശ് ചൻഡിമലാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. ദിമുത് കരുണരത്നെ 36 റൺസെടുത്തു.
ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക്കും നഥാൻ ലയോണും മൂന്ന് വീതം വീതം എടുത്തു. മാത്യു കുനേമാൻ രണ്ടും ട്രാവിസ് ഹെഡ് ഒരു വിക്കറ്റും വീഴ്ത്തി.