നാഗ്പുർ ഏകദിനം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 249 റൺസ് വിജയലക്ഷ്യം
Thursday, February 6, 2025 4:59 PM IST
നാഗ്പുർ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 249 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് ഓൾ ഔട്ടായി.
നായകൻ ജോസ് ബട്ട്ലറുടേയും ജേക്കബ് ബെതലിന്റെയും ഫിലിപ് സാൾട്ടിന്റെയും ബെൻ ഡക്കറ്റിന്റെയും മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോർ നേടിയത്. ബട്ട്ലറും ബെതലും അർധ സെഞ്ചുറി നേടി. 52 റൺസാണ് ഇംഗ്ലീഷ് നായകൻ എടുത്തത്. ബെതൽ 51 റൺസും സ്കോർ ചെയ്തു.
26 പന്തിൽ 43 റൺസെടുത്ത ഫിലിപ് സാൾട്ടിന്റെയും 32 റൺസെടുത്ത ഡക്കറ്റും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണയും രവിന്ദ്ര ജഡേജയും മൂന്ന് വീക്കറ്റ് വീതം എടുത്തു. മുഹമ്മദ് ഷമിയും അക്സർ പട്ടേലും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.