കോഴിക്കോട്ട് കഞ്ചാവ് ലഹരിയില്‍ ബസോടിച്ച ഡ്രൈവര്‍ പിടിയില്‍
Thursday, February 6, 2025 3:56 PM IST
കോഴിക്കോട്: കഞ്ചാവ് ലഹരിയില്‍ സ്വകാര്യ ബസോടിച്ച ഡ്രൈവര്‍ പിടിയില്‍. പെരുമണ്ണ-കോഴിക്കോട് റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവര്‍ ഫൈജാസ് ആണ് പിടിയിലായത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കഞ്ചാവിന്റെ ഗന്ധമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കഞ്ചാവ് ഉപയോഗിച്ചതിന്റെ അവശിഷ്ടവും കണ്ടെത്തി.
പോലീസ് നടത്തിയ വ്യാപക പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.