മരുന്ന് വാങ്ങാന്‍ നിന്ന രോഗിക്ക് തെരുവുനായയുടെ കടിയേറ്റു; സംഭവം തൃശൂര്‍ മെഡിക്കല്‍ കോളജില്‍
Thursday, February 6, 2025 3:06 PM IST
തൃശൂര്‍: ഫാര്‍മസിയില്‍ മരുന്ന് വാങ്ങാന്‍ നിന്ന രോഗിക്ക് തെരുവുനായയുടെ കടിയേറ്റു. മുത്തു എന്ന രോഗിക്കാണ് കടിയേറ്റത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ഫാര്‍മസിയോട് ചേര്‍ന്ന് മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലത്തെ വാതില്‍ തുറന്ന് കിടന്നതാണ് നായ അകത്തു കയറാന്‍ ഇടയാക്കിയത്. കടിയേറ്റ ആള്‍ക്ക് മതിയായ ചികിത്സ നല്കാന് നിര്‍ദേശം നല്‍കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.