പകുതി വില തട്ടിപ്പ് കേസ്; ലാലി വിൻസെന്റ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
Thursday, February 6, 2025 1:46 PM IST
കൊച്ചി: പകുതി വില തട്ടിപ്പ് കേസിൽ മുന്‍കൂര്‍ ജാമ്യം തേടി കോൺഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഹൈക്കോടതിയില്‍. കേസിൽ ലാലി വിൻസെന്റിനെ പ്രതി ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യാപേക്ഷ നൽകിയത്.
കണ്ണൂര്‍ ടൗണ്‍ പോലീസെടുത്ത കേസിലാണ് ലാലി വിൻസെന്റ് പ്രതിയായിരിക്കുന്നത്. അനന്തു കൃഷ്ണന് ഉള്‍പ്പെടെ കേസില്‍ ഏഴ് പ്രതികളുണ്ട്. ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്.
അനന്തു കൃഷ്ണനിൽനിന്നും വക്കീല്‍ ഫീസ് മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് ലാലി വിൻസെന്റ് പറഞ്ഞിരുന്നു. രണ്ട് വര്‍ഷത്തിനിടെ വക്കീല്‍ ഫീസ് ഇനത്തില്‍ 40 ലക്ഷം രൂപ ലഭിച്ചു. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും ലാലി വിൻസെന്റ് പറഞ്ഞിരുന്നു.