നാഗ്പുരിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ്; കോഹ്ലി ഇല്ലാതെ ഇന്ത്യ, രണ്ടു താരങ്ങൾക്ക് അരങ്ങേറ്റം
Thursday, February 6, 2025 1:36 PM IST
നാഗ്പുര്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
കാൽമുട്ടിലെ വേദന വില്ലനായതോടെ സൂപ്പർതാരം വിരാട് കോഹ്ലി അന്തിമ ഇലവനിൽ നിന്നു പുറത്തായി. അതേസമയം, ഓപ്പണര്‍ യശസ്വി ജയ്സ്വാളും പേസര്‍ ഹര്‍ഷിത് റാണയും ഇന്ത്യക്കായി ഇന്ന് ഏകദിന അരങ്ങേറ്റം നടത്തും.
നായകൻ രോഹിത് ശർമയും യശസ്വി ജയ്സ്വാളുമായിരിക്കും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. വിക്കറ്റ് കീപ്പറായി കെ.എല്‍. രാഹുൽ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ റിഷഭ് പന്ത് പുറത്തായി.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലർ, ലിയാം ലിവിംഗ്സ്റ്റൺ, ജേക്കബ് ബേഥൽ, ബ്രൈഡൺ കാഴ്സ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി.