ഗാലെയിൽ ഓസീസിനെതിരേ ലങ്കയ്ക്ക് ബാറ്റിംഗ്, ഭേദപ്പെട്ട തുടക്കം
Thursday, February 6, 2025 1:04 PM IST
ഗാലെ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് വിജയിച്ച് ബാറ്റിംഗിനിറങ്ങിയ ലങ്ക ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലാണ്.
40 റൺസുമായി ദിനേഷ് ചണ്ഡിമലും ഒരു റണ്ണുമായി ആഞ്ചെലോ മാത്യൂസുമാണ് ക്രീസിൽ. 11 റൺസെടുത്ത പത്തും നിസങ്കയുടെയും 36 റൺസുമായി ദിമുത് കരുണരത്നെയുടെയും വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. നഥാൻ ലയണിനാണ് രണ്ടുവിക്കറ്റുകളും.