കാ​സ​ര്‍​ഗോ​ഡ്: കൊ​ള​ത്തൂ​രി​ല്‍ പ​ന്നി​ക്കെ​ണി​യി​ല്‍ കു​ടു​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. മ​യ​ക്കു​വെ​ടി​വ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പു​ലി ചാ​ടി​പ്പോ​യി. വ​യ​നാ​ട്ടി​ല്‍ നി​ന്ന് എ​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​നം​വ​കു​പ്പ് സം​ഘം മേ​ഖ​ല​യി​ല്‍ തു​ട​രു​ക​യാ​ണ്.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് മ​യ​ക്കു​വെ​ടി​വ​ച്ച​ത്. പു​ലി​യ്ക്ക് മ​യ​ക്കു​വെ​ടി​യേ​റ്റ​താ​യും സം​ശ​യ​മു​ണ്ട്. പു​ലി​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

ചാ​ള​ക്കാ​ട് മ​ട​ന്ത​ക്കോ​ട് ക​വു​ങ്ങി​ന്‍ തോ​ട്ട​ത്തി​നു സ​മീ​പ​മു​ള്ള തു​ര​ങ്ക​ത്തി​ലാ​ണ് രാ​ത്രി ഏ​ഴോ​ടെ പു​ലി​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ തു​ര​ങ്ക​ത്തി​ല്‍ വ​ല വെ​ച്ച് മൂ​ടി.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി പെ​ര്‍​ള​ട​ക്കം കൊ​ള​ത്തൂ​ര്‍ ഭാ​ഗ​ത്ത് പു​ലി​യു​ടെ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. വ​നം​വ​കു​പ്പ് പു​ലി​ക്കാ​യി കൂ​ട് വ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പു​ലി തു​ര​ങ്ക​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്.