ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കു​മെ​ന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് യു​എ​സ് കോ​ട​തി വീ​ണ്ടും ത​ട​ഞ്ഞു.

ഉ​ത്ത​ര​വ് ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മെ​ന്നും രാ​ജ്യ​ത്ത് ഇ​ത് ന​ട​പ്പാ​ക്ക​രു​തെ​ന്നും ഫെ​ഡ​റ​ൽ ജ​ഡ്ജി ഡെ​ബ​റ ബോ​ർ​ഡ്‌​മാ​ൻ ഉ​ത്ത​ര​വി​ട്ടു. നേ​ര​ത്തെ ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് സി​യാ​റ്റി​ലി​ലെ ഒ​രു കോ​ട​തി​യും സ്റ്റേ ​ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, വ​നി​താ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ​നി​ന്നു ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ അ​ത്‌​ല​റ്റു​ക​ളെ വി​ല​ക്കി​ക്കൊ​ണ്ടു​ള്ള മ​റ്റൊ​രു ഉ​ത്ത​ര​വും ട്രം​പ് പു​റ​ത്തി​റ​ക്കി. പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും കാ​യി​ക ഇ​ന​ങ്ങ​ളി​ൽ​നി​ന്നു ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ അ​ത്‌​ല​റ്റു​ക​ളെ വി​ല​ക്കു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ലാ​ണ് ട്രം​പ് ഒ​പ്പു​വ​ച്ച​ത്.