മറയൂരില്‍ കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
Thursday, February 6, 2025 11:08 AM IST
ഇടുക്കി: മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗോത്രവര്‍ഗ കോളനി നിവാസി ചമ്പക്കാട്ടില്‍ വിമല്‍(57) ആണ് മരിച്ചത്.
ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്വച്ചാണ് സംഭവം. വന്യജീവി സങ്കേതത്തിലെ ലോഗ്ഹൗസിലേക്ക് ഫയര്‍ ലൈന്‍ വെട്ടിത്തെളിക്കാന്‍ പോയ വനംവകുപ്പ് സംഘത്തിനൊപ്പമുണ്ടായിരുന്ന ആളാണ് കൊല്ലപ്പെട്ടത്.
ഒമ്പത് പേര് ഉണ്ടായിരുന്ന സംഘത്തില്‍ ഏറ്റവും പിന്നിലായിരുന്ന ഇയാളെ ആന ആക്രമിക്കുകയായിരുന്നു. മരത്തിന്റെ മറവില്‍ നിന്ന ആന തുമ്പിക്കൈ കൊണ്ട് വിമലിനെ നിലത്തടിക്കുകയായിരുന്നു.