"മുഖ്യമന്ത്രിയുടെ പ്രവൃത്തികൾ ജനങ്ങളെ അകറ്റി, സെക്രട്ടറിയുടെ ചിരി മാഞ്ഞുപോയി': സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം
Thursday, February 6, 2025 10:41 AM IST
കാസര്‍ഗോഡ്: സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും നേതാക്കൾക്കുമെതിരേ രൂക്ഷവിമർശനം. പിണറായി വിജയന്റെ പ്രവർത്തനവും പരാമർശങ്ങളും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
ചിരിച്ചുകൊണ്ടിരുന്ന എം.വി. ഗോവിന്ദൻ സെക്രട്ടറിയായ ശേഷം ചിരി മാഞ്ഞുപോയെന്നും സമ്മേളനത്തിൽ പ്രതിനിധികൾ പറഞ്ഞു. ഇ.പി. ജയരാജന്റെ പ്രസംഗം പലപ്പോഴും പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നു എന്നും ആരോപണമുയർന്നു.
അതേസമയം, തദ്ദേശസ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ചില നികുതി വർധനകൾ ജനങ്ങൾക്ക് ഭാരമായെന്നും ഇതിന് ഉത്തരവാദി തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷാണെന്നും വിമർശനമുയർന്നു.