കൂട്ടാറിലെ പോലീസ് മര്‍ദനം; എസ്പി റിപ്പോർട്ട് തേടി
Thursday, February 6, 2025 10:29 AM IST
ഇടുക്കി: കൂട്ടാറിലെ പോലീസ് മര്‍ദനത്തില്‍ ഇടുക്കി എസ്പി ടി.കെ.വിഷ്ണു പ്രദീപ് റിപ്പോര്‍ട്ട് തേടി. എഎസ്പിയോട് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂട്ടാറിൽ കമ്പംമെട്ട് സിഐ ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിലാണ് എസ്പിയുടെ ഇടപെടൽ. കൂട്ടർ കുമരകംമെട്ട് സ്വദേശി മുരളീധരനാണ് സിഐ ഷമീർഖാന്റെ മർദനമേറ്റത്.
ഡിസംബർ 31ന് ന്യൂ ഇയർ ആഘോഷത്തിനിടെയായിരുന്നു മർദനം. അടിയേറ്റ് നിലത്ത് വീണ മുരളീധരന്റെ പല്ല് ഒടിഞ്ഞു.
ആശുപത്രി ചിലവ് വഹിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനാൽ പരാതി ഒത്തുതീർപ്പാക്കി. ചികിത്സ ചിലവ് വഹിക്കാതെ വന്നതോടെ മുരളീധരൻ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.