ബസ് ബൈക്കിലിടിച്ചു; മൂന്ന് കുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ അഞ്ച്പേർക്ക് ദാരുണാന്ത്യം
Thursday, February 6, 2025 6:11 AM IST
ബംഗുളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ആഞ്ജനേയൻ(35), ഭാര്യ ഗംഗമ്മ(28), മക്കൾ പവിത്ര(അഞ്ച്), രായപ് (മൂന്ന്), ആഞ്ജനേയയുടെ അനന്തരവൻ ഹനുമന്ത(ഒന്ന്) എന്നിവരാണ് മരിച്ചത്.
സുരപുര പോലീസ് സ്റ്റേഷൻ പരിധിയിലെ ടിന്തനി ആർച്ചിന് സമീപമാണ് അപകടം. അഞ്ചുപേരും സുരപുരയിൽ നിന്ന് തിന്തനിയിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ കല്യാൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെകെഎസ്ആർടിസി) ബസ് ഇടിച്ചതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തിൽ രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും മറ്റ് രണ്ട് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. കലബുറഗിയിൽ നിന്ന് ചിഞ്ചോളിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.