ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്ക്കാന് നീക്കം; പോലീസ് അന്വേഷണം ആരംഭിച്ചു
Wednesday, February 5, 2025 11:22 PM IST
മലപ്പുറം: ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്ക്കാന് നീക്കം നടക്കുന്നുവെന്ന സൂചനയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാനാണ് നീക്കം നടക്കുന്നത്.
ചീക്കോട് ഒരു കിലോ ഇറച്ചിക്ക് 600 രൂപയും കാവനൂരില്‍ 700 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.